കൊടുങ്ങല്ലൂര്‍: അഴീക്കോട് മത്സ്യബന്ധനവള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാര്‍. തീരദേശപോലീസിന്റേയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റേയും ബോട്ടുകള്‍ അപകടസ്ഥലത്ത് എത്തിയത് ഏറെ വൈകിയാണ്. അപകടസ്ഥലത്തിന് മീറ്ററുകള്‍ക്ക് അപ്പുറത്തായി ഇവരണ്ടും ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയില്ല. ഏത് അടിയന്തരസാഹചര്യവും നേരിടുവാന്‍ സജ്ജമാണെന്ന അവകാശവാദത്തോടെയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ രക്ഷാബോട്ട് ഇവിടെ അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷക്കാലത്ത് അതീവജാഗ്രത പുലര്‍ത്തേണ്ട സന്നാഹങ്ങള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്താതിരുന്നത് നാട്ടുകാരില്‍ പ്രതിഷേധമുയര്‍ത്തി. കടലോര ജാഗ്രതാസമിതി പ്രവര്‍ത്തകരും മറ്റുമത്സ്യബന്ധന തൊഴിലാളികളും സമയോചിതമായി ഇടപെട്ടതിനാലാണ് മൂന്നുപേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: