തൃശൂര്‍: ഗുജറാത്തില്‍ നടക്കുന്ന ദളിത് പ്രക്ഷോഭം നാട്ടില്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതിനും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള ആസൂത്രിതശ്രമമാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് പറഞ്ഞു. തപസ്യയുടെ ജില്ലാ സമിതിയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം. ജെഎന്‍യുവിലും, രോഹിത് വെമുലയുടെ ആത്മഹത്യവിഷയത്തില് ഹൈദ്രാബാദ് യൂണിവേഴ്സിറ്റിയില്‍ നടന്നതും, ദാദ്രി സംഭവും ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്ന ദളിത് സമരത്തിന്റെയും പിന്നുലുള്ള ബുദ്ധികേന്ദ്രം ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അയ്യങ്കാളിക്കും അംബേദ്കര്‍ക്കും ശേഷം നടന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ എല്ലാം തന്നെ രാഷ്ട്രീയപ്രേരിതമായിരുന്നു. ഗുജറാത്ത് സംഭവത്തിനുശേഷം അറസ്റ്റ് ചെയ്ത പ്രതികളെകുറിച്ച് ജനങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതശ്രമങ്ങളെ ദളിത് സമൂഹവും സാംസ്കാരിക പ്രവര്‍ത്തകരും കരുതലോടെ വീക്ഷിക്കുകയും നേരിടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമുള്ള കപടദളിത് പ്രേമത്തെ ദളിത്സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എ.എസ്.സതീശന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത്, ഉപാദ്ധ്യക്ഷന്‍ ഇ.കെ.കേശവന്, വി.എം ശിവശങ്കരന്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: