പുത്തന്‍പീടിക: അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അനധികൃത ഇറച്ചിവെട്ടും മാംസവില്പനയും നടക്കുന്നതായി പരാതി. പുത്തന്‍പീടിക കൊള്ളിസെന്ററിന് സമീപം നാലിടത്തും മുറ്റിച്ചൂര്‍ റോഡ് സെന്ററിന് വടക്ക് പുത്തന്‍പീടിക സെന്ററിന് തെക്ക്, പേരാന് മാര്‍ക്കറ്റ്, മുറ്റിച്ചൂര്‍ കടവ് എന്നിവിടങ്ങളിലാണ് അനധികൃത ഇറച്ചിവെട്ടും വില്പനയും നടക്കുന്നത്.
ലൈസന്‍സ് ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അന്തിക്കാട് പഞ്ചായത്തിലോ സമീപ പഞ്ചായത്തുകളിലോ മാടുകളെ കശാപ്പുചെയ്യുന്ന കേന്ദ്രങ്ങളില്ല. അതിനാല്‍ കടകളോട് ചേര്‍ന്ന് തുറസ്സായ സ്ഥലങ്ങളിലാണ് ഇവയെ വെട്ടുന്നത്. ഇതുമൂലം മാലിന്യങ്ങള്‍ വേണ്ടവിധം സംസ്കരിക്കാനുള്ള സംവിധാനവും ഇല്ല. അതിനാല്‍ തെരുവ് നായ്ക്കള്‍, കാക്കകള്‍ എന്നിവ ഇവ കൊത്തിവലിച്ച് ഇവ പരിസരത്തെ കിണറുകളിലും മറ്റും കൊണ്ടുപോയിഇടുകയും അതുമൂലം കുടിവെള്ളം മലിനമാവുകയും ചെയ്യുന്നു. മഴക്കാലമായതോടെ രോഗാണുക്കള്‍ പെരുകി പനിയും പകര്‍ച്ചവ്യാധികളും വ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഇതിനെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ലൈസന്‍സും മാലിന്യസംസ്കരണ സംവിധാനവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അനധികൃത മാംസവില്പന കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഷ്യാവകാശപ്രവര്ത്തകന് രാജന് ഇയ്യാനി, ഗ്രാമപഞ്ചായത്ത് സെക്രട്ടരിക്കും ആരോഗ്യവകുപ്പിനും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: