മഹിളാമോര്‍ച്ച നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാര്‍ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാര്‍: ലഹരി, സ്ത്രീപീഡനം, ലൗജിഹാദ് എന്നിവക്കെതിരെ മഹിളമോര്‍ച്ച നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ സിവില്‍സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എന്‍.പി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് പ്രമീള സി.ദര്ശന്, റുഖിയ സുരേന്ദ്രന്, സജിത സുഭാഷ്, ശോഭന ഷണ്മുഖന്, ശ്യാമള പ്രേംദാസ്, സജിനി ഉണ്ണ്യാരംപുരക്കല്, ബിജി ഗോപാല്‍, രശ്മിബിജു എന്നിവര്‍ നേതൃത്വം നല്കി. പയ്യന്നൂരിലെ പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി എടുക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് രേണുസുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: