ചാലക്കുടി: കൊരട്ടി സര്‍ക്കാര്‍ പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇനിയും തുറന്ന് നല്‍കിയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഒരു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ഏകദേശം ഒരു കോടി രൂപയോളം രൂപ ചിലവിലാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. അധികൃതരുടെ അനാസ്ഥയാണ് ഹോസ്റ്റല്‍ ഇതുവരെ തുറന്ന് കൊടുക്കാതിരിക്കുവാന്‍ കാരണം. ഹോസ്റ്റലിലെ ജീവനക്കാരായ വാര്ഡന്, കുക്ക് തുടങ്ങിയവരെ നിയമിക്കാത്തതാണ് കാരണമെന്ന് പറയപ്പെടുന്നു. അകലെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അമിത വാടക നല്‍കിയാണ് പുറമെ താമസിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഹോസ്റ്റല്‍ നിര്‍മ്മാണം കഴിഞ്ഞിട്ട് മൂന്നാമത്തെ അധ്യയന വര്‍ഷമാണിത്. എന്നിട്ടും ഇത് വരെയും ഹോസ്റ്റല്‍ വിദ്യാര്ത്ഥിക്കള്ക്കയി എന്ന് തുറന്ന് കൊടുക്കുമെന്ന് പറയുവാന്‍ കഴിയുന്നില്ല. തൊഴില്‍ വകുപ്പാണ് ഇവിടെ ജീവനക്കാരെ നിയമിക്കേണ്ടത്. അടിയന്തിരമായി ഹോസ്ററല് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുക്കുവാന്‍ തയ്യാറാക്കണെമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: