ചേലക്കര: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ പങ്ങാരപ്പിളളി പടിഞ്ഞാറേതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ജാനുവിന്റെയും മകന് ഹിരദാസ്(40) ആണ് മരിച്ചത്. ഞായറഴ്ച രാവിലെ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി ഉപയോഗിച്ച് മൃഗങ്ങളെ തുരത്തുന്നതിന്വേണ്ടിയുളള വേലിക്കു മുകളില്‍ മൃതദേഹം കിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് വൈദ്യുതി വേലി നിര്‍മ്മിക്കുന്നതിനു വേണ്ടിയുളള കമ്പിയും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസ്, സിഐ വിജയകുമാര്‍, ഫോറന്‍സിക് വിദ്ഗദന് ഡോ.പി.കെ.അനീഷ്, കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: വിജയകുമാരി, മകന്: ജിഗിന് ശവസംസ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: