തിരുവമ്പാടി ശ്രീകൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള 398 പവന് തൂക്കത്തിലുള്ള സ്വര്‍ണഗോളക ഇന്നലെ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍
തൃശൂര്‍: ഇനി തിരുവമ്പാടി കണ്ണനെ കാണുന്നത് സുവര്‍ണപ്രഭയില്‍. ശ്രീകൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള 398 പവന് തൂക്കത്തില്‍ തീര്‍ത്ത സ്വര്‍ണഗോളക ഇന്നലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭക്തന്മാര്ക്കുണ്ടായ ആനന്ദാനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യ. മംഗളധ്വനികളുടേയും നാമസങ്കീര്‍ത്തനത്തിന്റെയും അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തിയും ദേവസ്വം അധികൃതരും കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് വരവേല്‍പ്പ് നല്കി. തുടര്‍ന്ന് ക്ഷേത്രപ്രദക്ഷിണമായിരുന്നു. ഗോളകനിര്മാണത്തിന്റെ വിദഗ്ദ്ധോപദേശകമായി പ്രവര്‍ത്തിച്ച സി.എസ്.അജയകുമാര്‍ ഗോളക ദേവസ്വം പ്രസിഡണ്ട് പ്രൊഫ. എം.മാധവന്‍കുട്ടിക്ക് കൈമാറി. തുടര്‍ന്ന് ഭക്തജനങ്ങളുടെ ദര്‍ശനത്തിനായി ഗോളക പ്രദര്‍ശിപ്പിച്ചു. ആഗസ്റ്റ് 7ന് ക്ഷേത്രത്തിലെ ഇല്ലംനിറ നടക്കുന്ന ദിവസത്തില്‍ ഗോളക രാവിലെ 7.30ന് ഭഗവദ് വിഗ്രഹത്തില്‍ ചാര്‍ത്തും. അജയകുമാറിന്റെ നേതൃത്വത്തില്‍ തായംകുളങ്ങര പുത്തന്മഠത്തില് കൃഷ്ണസ്വാമിയുടെ മേല്‍നോട്ടത്തില്‍ ചിറ്റിക്കാപ്പില് അനില്‍കുമാര്‍, പറവൂര്‍ ഉണ്ണികൃഷ്ണന്, പറവൂര്‍ ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ 36 ദിവസം കൊണ്ടാണ് ഗോളകയുടെ നിര്‍മാണം
പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: