പഴുവില്‍: അശാസ്ത്രീയ രീതിയില്‍ അപകടം വരുത്തുന്ന വിധത്തില്‍ പഴുവില്‍ പാലത്തില്‍ വാട്ടര്‍ അതോറിട്ടി കരാറുകാരന് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് തടഞ്ഞു.
സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി വാഹനങ്ങളും കാല്‍നടയാത്രികരും കടന്നുപോകുന്ന ഇടുങ്ങിയ പാലത്തിന്റെ കൈവരികളില്‍ വലിയ പൈപ്പുകള്‍ റോഡിലേക്ക് തള്ളിയാണ് സ്ഥാപിച്ചത്. പുതിയ പാലം പണി തുടങ്ങുന്നതിന് മുന്നോടിയായാണ് പൈപ്പ് ലൈന്‍ റോഡില്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് പണി തടഞ്ഞത്.അപകടമല്ലാത്തരീതിയില് മാത്രമെ പണി തുടങ്ങാനാവൂയെന്ന ജനങ്ങളുടെ നിര്‍ബ്ബന്ധത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുജാത അരവിന്ദാക്ഷന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ കരാറുകാരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
ഇന്ന് രാവിലെ പഞ്ചായത്തില്‍ യോഗം ചേരും . പെരിങ്ങോട്ടുകര എസ്എന്‍ഡിപി യൂണിയന് പ്രസിഡണ്ട് സൂര്യപ്രമുഖന്‍ തൈവളപ്പില്‍, ഷിബു വെട്ടിയാട്ടില്‍, സി.എം പരമശിവന്, പഴുവില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പിടിഎ പ്രസിഡണ്ട് കെ.എന്‍ ഷാജഹാന്, സജിത്ത് പാണ്ടാരിക്കല്‍, പി.ഡി ജയ്സന്, പി.കെ സത്താര്‍, ദേവസ്സി തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: