പത്തനംതിട്ട: സാമൂഹ്യപ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച 61-ാമത്തെ വീടിന്റെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിച്ചു. താക്കോല്‍ദാനം മന്ത്രി മാത്യു ടി. തോമസും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ഉഷ വര്‍ഗീസും ചേര്‍ന്നു നിര്‍വഹിച്ചു.
ഏഴകുളം മാങ്കൂട്ടത്ത് മൂലത്തുണ്ടില്‍ വീട്ടില്‍ ഉഷയും മകള്‍ സുരഭിയും ശരീരം തളര്‍ന്നു കിടപ്പിലായ മുത്തശിയോടൊപ്പം പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ റോഡരികില്‍ താമസിക്കുന്ന അവസ്ഥ നേരില്‍ കാണാനിടയായ ഡോ.എം.എസ്. സുനില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ഉഷ വര്‍ഗീസിന്റെ സഹായത്തോടെ രണ്ടു മുറികളും അടുക്കളയുമടങ്ങിയ വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സുരഭിയുടെ സഹോദരനെ മാനസികരോഗത്തിന് ചികിത്സയ്ക്ക് പേരൂര്‍ക്കടയില്‍ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഒന്നര മാസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി. മോഹനന്, മെംബര്‍മാരായ മഞ്ജു ബിജു, ശോഭന, റ്റി. ലത, കെ.പി. ജയലാല്‍, പ്രഫ. ചാണ്ടി എന്‍. ജോര്‍ജ്, ഡോ. എം.എസ്. സുനില്‍, ഡിവൈഎസ്പി റഫീക്, എം.എ. ജബ്ബാര്‍, സന്തോഷ് എം. സാം, ഹരിപ്രസാദ്, ആര്. നടരാജന്, ജയന് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച 61-ാമത്തെ വീടിന്റെ താക്കോല്‍ദാനം മന്ത്രി മാത്യു ടി. തോമസും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ഉഷ വര്‍ഗീസും ചേര്‍ന്നു നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: