അടൂര്‍ :ഒരുപൊതിമണലും പനയോലയും എഴുത്താണിയുമായി വെളുത്തകുഞ്ഞ് ആശാന് അറിവിന്റെ അക്ഷരവെളിച്ചത്തിലേക്ക് കുഞ്ഞുങ്ങളെനയിക്കാന് തുടങ്ങിയിട്ട് 25വര്‍ഷം കഴിഞ്ഞു.കമ്പ്യൂട്ടറും വിവര സാങ്കേതികവിദ്യയും നമുക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോള്‍ ആശാന് പളളിക്കൂടങ്ങള് ഇന്ന്അപൂര്വ്വകാഴ്ച്ചയാണ്. ഇപ്പോള്പ്ലേസ്ക്കൂളും അംഗനവാടികളും മററും ആരംഭിച്ചതോടെ നിലത്തെഴുത്താശാ ന്മാരുടെ അടുത്തെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് വെളുത്തകുഞ്ഞ് ആശാന് പറഞ്ഞു.നേരത്തെ എഴുത്ത്ഓലയില് നാരായം വച്ചായിരുന്നു എഴുതിച്ചിരുന്നത്.എന്നാലിന്ന് എഴുത്തോല ഇപ്പോള്‍ കിട്ടാനില്ല.ഇതോടെ മണലിലും ബുക്കിലുമാണ് എഴുതിപഠിപ്പിക്കുന്നത്. വെളുത്തകുഞ്ഞ് ആശാന് പഠിപ്പിച്ചപലരും ഇന്ന്പലഉന്നത സ്ഥാനങ്ങളിലും എത്തിയി ട്ടുണ്ട്.ചൂണ്ടുവിരല്‍ തുമ്പില്‍ അറിവിന്റെ ആദ്യാക്ഷരം പകന്നുനല്കി എഴുപത്തിഎട്ടാം വയസിലും കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് പാറക്കൂട്ടം രാധാകൃഷ്ണവിലാസം വെളുത്തകുഞ്ഞ് ആശാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: