പാറത്തോട്: ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാസമിതിയുടെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജീവന്‍ രക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ലക്ഷ്യമിട്ടതിലും കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിഞ്ഞതിനാല്‍ പഞ്ചായത്തിലെ മറ്റ് നിര്‍ധന രോഗികള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ചികില്‍സാ സഹായം നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ചികില്‍സാ സഹായം നല്‍കിവരുന്നുണ്ടെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.
സമിതിയുടെ ഒന്‍പതംഗ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിച്ചാണ് പണം നല്‍കുന്നത്. 2015 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനു ശേഷമുള്ള കണക്കുകളും ഓഡിറ്റ് ചെയ്‌തെന്നും ഇവ ഈ മാസം 28ന് പ്രസിദ്ധപ്പെടുത്തുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
















