കഞ്ഞങ്ങാട്: പനിക്കട്ടിലില് നിന്ന് പഠനമുറിയിലേക്ക്എത്രയും വേഗം മടങ്ങണമെന്നാണ് മാളവികയുടെയും മോഹം. മരണത്തോട് മല്ലിടുന്ന പത്തുവയസുകാരിക്ക് ജീവന് തിരിച്ചികിട്ടാന്‍ ഇനി ഉദാരമതികള്‍ കൂടി സഹായിക്കണം. ഒന്നിനുപിറകേ മറ്റൊന്നായി പനിയും, ഡെങ്കിയും, ടൈഫോയ്ഡും ബാധിച്ച് ഗുരുതരാവസ്ഥയില്‍ മംഗ്ലൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍കഴിയുന്ന പാക്കം ഗവ ഹൈസ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പനിബാധിച്ച് രണ്ടുതവണ പെരിയ സിഎച്ച്സിയില് ചികിത്സ തേടി എന്നാല്‍ രോഗം ഭേദമകാതെ നില ഗുരുതരാമയതിനാല് വിദഗ്ദ ചികിത്സക്കായി മംഗ്ലൂരുവിലെത്തിച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് പനിക്കുപുറമെ ഡെങ്കിയും ടൈഫോയ്ഡും സ്ഥീരികരിച്ചത്.
തച്ചങ്ങാട്ടെ മരപ്പണിക്കാരന് രവിന്ദ്രന്റയും ഖാദി തൊഴിലാളി സുനിതയുടെയും മൂന്നുപെണ്മക്കളില് രണ്ടാമതാണ് മാളവിക. നിര്‍ധനകുടുംബാംഗമായ മാളവികയുടെ രക്ഷിതാക്കള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി ഇത്രയും നാള് ചികിത്സ നടത്തി. തുടര്‍ച്ചയായ ചികിത്സക്ക് ഭാരിച്ച ചിലവുവരുമെന്നും. ബില്‍ തുക അടക്കുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ്ചെയ്ത് മറ്റെവിടെയങ്കിലും കൊണ്ടുപേകാനാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് പിതാവ് രവിന്ദ്രന് പറഞ്ഞു. ഉദാരമതികളിലാണ് ഇനി മാളവികയുടെ പ്രതീക്ഷ. സുമനസുകളുടെ സഹായങ്ങള്‍ പ്രതീക്ഷിച്ച് മാളവികയുടെ അമ്മയുടെപേരില്‍ പാലക്കുന്ന് കാനറാ ബാങ്ക് ശാഖയില്‍ 2359108107452 നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: