തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്കില്‍ യൂണിയന് മുറയില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുതതായി അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിഒഴിപ്പിക്കാന് ശ്രമിച്ച കോളേജ് അധികൃതരെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. യുണിയന്‍ പ്രവര്‍ത്തനത്തിന് മുറി അനുവദിക്കാനാകില്ലെന്നും പ്രവര്‍ത്തനം തുറസ്സായ സ്ഥലത്തേക്ക് മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് മുറി ശ്രമിച്ചത്.
ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്താണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സൗകര്യത്തിനായി ഒരു മുറി നേരത്തെ അനുവദിച്ചത്. എല്ലാ സംഘടനകള്‍ക്കും യോഗം ചേരാന്‍ വേണ്ടി എന്ന വ്യവസ്ഥയിലാണ് പ്രത്യേക മുറി നല്‍കിയത്. എന്നാല്‍ പോളി അധികൃതര്‍ അനുവദിച്ച മുറിയുടെ നിയന്ത്രണം എസ്എഫ്ഐയുടെ മാത്രം അധീനതയിലാക്കി. കഴിഞ്ഞ വര്‍ഷം ഈ മുറി അനുവദിച്ചത് മുതല്‍ പോളിയില്‍ സംഘര്‍ഷം ഉടലെടുതിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും മുറിയില്‍ അടച്ചിടുകയും ചെയ്തിരുന്നു. ഈ മുറിയില്‍ കോളേജ് സമയത്തിന് ശേഷവും ദുരുപയോഗം നടക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേ ചൊല്ലി ഏറ്റുമുട്ടല്‍ പതിവായതോടെ കഴിഞ്ഞ വര്‍ഷം പ്രിന്‍സിപ്പാള്‍ മുറി പൂട്ടിയിടുകയായിരുന്നു.
ഈ അധ്യയന വര്‍ഷം ആരംഭിച്ചതോടെ മുറിയെ ചൊല്ലി വിവാദം ഉടലെടുത്തു. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പോളിടെക്നിക്ക് പ്രിന്‍സിപ്പാള്‍ യൂണിയന് മുറി പൂട്ടിയിടുകയായിരുന്നു. കോളേജിനകത്ത് ഉണ്ടായിരുന്ന മുറി എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഈ മുറി തന്നെ താങ്ങള്ക്ക് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്ക്കാര് തൃക്കരിപ്പൂര്‍ ഗവ.പോളി ടെക്നിക്കില്‍ അക്രമവും സംഘര്‍ഷവും അഴിച്ചുവിട്ട് കോളേജിലെ അധ്യയനം താറുമാറാക്കി.
ഒരു സംഘം എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ അക്രമവും ഭീഷണിയുമായി ഇറങ്ങിയതാണ് കോളേജില്‍ സംഘര്ഷത്തതിന് കാരണമായത്. വിദ്യാര്‍ത്ഥിനികളെ പോലും ക്ലാസുകള്‍ക്കിടയില്‍ ക്കയറി ബലമായി പിടിച്ചിറക്കാന്‍ എസ്എഫ്ഐ അക്രമികള്‍ തുടങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് ഗവ. പോളിടെക്നിക്ക് കോളേജ് അടച്ചിട്ടതായി പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു. അടുത്ത ആഴ്ച രക്ഷിതാക്കളുടെ യോഗം നടത്തിയതിന് ശേഷം മാത്രമേ കോളേജ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് പ്രിന്‍സിപ്പല്‍ സി.വേലായുധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: