പാലക്കാട്: ആനപ്പുറം തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും പൂര്‍ണ്ണസംരക്ഷണവും നല്‍കണമെന്ന് ക്ഷേത്രകാര്മ്മിക് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുധാകരന് ആവശ്യപ്പെട്ടു. ക്ഷേത്ര കാര്‍മ്മിക് സംഘ് ആനപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഉത്സവങ്ങളില്‍ ആന എഴുന്നെള്ളിക്കുന്നതിനെതിരെ ചില സ്വകാര്യവ്യക്തികളുടെ താത്പര്യത്തിന് കൂട്ടുനില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നയം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ ആന ഉടമസ്ഥര്‍, ചമയതൊഴിലാളികള്, പാപ്പാന്മാര്, ആനപ്പുറം തൊഴിലാളികള്‍ എന്നിവരെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് വൈശാഖന് അധ്യക്ഷതവഹിച്ചു.കാര്‍മ്മിക് സംഘ് സംസ്ഥാന ട്രഷറര്‍ ബി.ശശികുമാര്‍, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി വി.ശിവദാസ്, മേഖലാ സെക്രട്ടറി സുദര്ശനന് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി കൊപ്പം കാര്‍ത്തിക് സ്വാഗതവും വി.മോഹന്‍ദാസ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി കെ.വൈശാഖന്കല്ലേപ്പുള്ളി(പ്രസി), സജീഷ്,ദേവദാസ്(വൈ.പ്രസി), വി.മോഹന്‍ദാസ് പിരായിരി(സെക്ര), കൊപ്പംകാര്ത്തിക്, അരുണ്‍(ജോ.സെക്ര), മന്നംച്ചിറകാര്ത്തിക്(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: