ചാലക്കുടി:രാത്രിയെ ഭീതിയോടെ വീക്ഷിച്ച് ഒരു കൂടംബം.മേലൂര്‍ കൂവ്വക്കാട്ടുക്കുന്ന് വില്ലത്ത് വീട്ടില്‍ സൂര്യനും കുടുംബവുമാണ് ഭീതിയില്‍ കഴിയുന്നത്. സാമൂഹ്യ ദ്രോഹികളുടെ ശല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ കുടംബം ഭീതിയിലാണ്.
കഴിഞ്ഞ 14 ന് അര്‍ദ്ധ രാത്രിയില്‍ കുറച്ച് പേര് ചേര്‍ന്ന് സൂര്യന്റെ വീട്ടിലെ വാതിലുകള്‍ പൊളിച്ച് അകത്തു കടക്കുവാന്‍ ശ്രമിക്കുകയും വൈദ്യത ബന്ധം വിച്ഛേദ്ദിക്കുകയും ചെയ്തു. .പല ദിവസങ്ങളിലും വീട്ടിലെ വൈദ്യുതി ബന്ധം അര്‍ദ്ധരാത്രിയില്‍ കളയുന്നത് പതിവായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു .കെഎസ്ഇബി ഓഫീസിലും കൊരട്ടി പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനിയില് ഒരു യുവാവിനെ പിടികൂടുകയും ചെയ്തു.
എന്നാല്‍ വീട്ടിന്റെ മുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തെങ്കിലും കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നതിന് മുന്‍പായി കൊരട്ടി പോലീസ് നിസാര കുറ്റം ചുമത്തി വിട്ടയച്ചതായും, പോലീസ് കേസ് ഒതുക്കിയാതായും സൂര്യന് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ കണ്ടെത്തുന്നതിനോ ശക്തമായ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: