എന്‍ജിഒ സംഘ് ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, ഗാന്ധിജയന്തി എന്നീ അവധിദിവസങ്ങള്‍ പ്രവൃത്തിദിവസങ്ങളാക്കി പ്രാധാന്യത്തോടെ ആചരിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധിജയന്തിക്ക് ശുചീകരണ പ്രവൃത്തികള്‍ നടത്തി സ്വച്ഛ് ഭാരത് പരിപാടി വ്യാപിപ്പിക്കണം.
കേരള, എന്‍ജിഒ സംഘ് 38-ാം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡണ്ട് എന്‍.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, ഫെറ്റൊ ജില്ലാപ്രസിഡണ്ട് എം.എസ്.ഗോവിന്ദന്‍കുട്ടി, കെ.ജി.ഒ.സംഘ് സംസ്ഥാന ട്രഷറര്‍ കെ.കെ.വേണുഗോപാലന്‍, എന്‍ടിയു ജില്ലാസെക്രട്ടറി ജി.സതീഷ്, പെന്‍ഷനേഴ്സ് സംഘ് ജില്ലാസെക്രട്ടറി എന്‍.വി.ദേവദാസ്, ബിപിഇഎഫ് ജില്ലാസെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എം.കെ.നരേന്ദ്രന് സ്വഗാതവും ജില്ലാഖജാന്ജി വി.വിശ്വകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: