വെള്ളാങ്ങല്ലൂര്‍: വേളൂക്കര പഞ്ചായത്തിനേയും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന മനക്കലപ്പടി പട്ടേപ്പാടം റോഡില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ. റോഡിലാകെ കുണ്ടും കുഴിയും. നമ്പാടന് എംപിയായിരുന്നപ്പോള്‍ എംപി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ റോഡ് പണിതത്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തുവാന്‍ ഇരു പഞ്ചായത്തുകളും നടപടി എടുത്തിട്ടില്ല. ഒട്ടേറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ഈ റോഡിന്റെ അറ്റകുറ്റപണി നടത്തുന്നതിന് അധികൃതര്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: