പാലാ: രാജ്യരക്ഷയും ജനങ്ങളുടെ ക്ഷേമവുമാണ് ഈ രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ കടമയെന്ന് എന്‍ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി എം. ആര്‍. അജിത്ത് പറഞ്ഞു. ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് പാലായില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 78 കേന്ദ്രത്തില്‍ പതാക ഉയര്‍ത്തി. പൈക, ഇടപ്പാടി, കൊഴുവനാല്‍, കിടങ്ങൂര്‍, പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ ജില്ലാസെക്രട്ടറി റ്റി. എം. നളിനാക്ഷന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്‍, മേഖലാ പ്രസിഡന്റ് എം. എസ്. ഹരികുമാര്‍, കെ. ജി. ഗോപകുമാര്‍, ഹരികൃഷ്ണന്‍ മേവിട, റ്റി സി രാധാകൃഷ്ണന്‍ , മായാമോഹനന്‍, നാരായണ കൈമള്‍, എം. ആര്‍. സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















