ഗൗരികൃഷ്ണ
കൊടുങ്ങല്ലൂര്‍: മതിലകത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു.
ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശൂപത്രിയില്‍ കുത്തിയിരിപ്പ നടത്തി. പെരിഞ്ഞനം പൊന്മാടിക്കുടം കാര്യഴത്ത് സജീവന്റെ മകയളും ചക്കരപ്പാടം ശ്രി സരസ്വതി വിദ്യാനികേതന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരികൃഷ്ണയാണ് മതിലകം റിലീഫ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 3 മണിക്ക് പന്നിയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നില്ല 6 മണിയോടെ രോഗം കൂടുതല്‍ ആയെങ്കിലും 10 മണിക്കാണ് ഡോക്ടര്‍ പരിശോധന നടത്തിയത്. കുത്തിവെപ്പ് നടത്തി വേറെ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചെങ്കിലും 11യോടെ മണിക്ക് കുട്ടി മരിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം പോലീസ് എത്തി പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂരിലോക്ക് കൊണ്ടുപോയി. ചികിത്സ പിഴ് ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: