പാവറാട്ടി: മനപ്പടി സെന്ററില്‍ റോഡരികില്‍ അപകട ഭീഷണിയുയര്‍ത്തി നിന്ന മരം പൂര്‍ണമായും മുറിച്ചു മാറ്റിയത് വിവാദത്തിനിടയാക്കി. അപകടഭീഷണിയുയര്‍ത്തിയ മരക്കൊമ്പല്ലാതെ മരം പൂര്‍ണ്ണമായും മുറിച്ചുമാറ്റുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെ മുതല്‍ മരം മുറിയെ തുടര്‍ന്ന് ഗതാഗത തടസ്സവുമുണ്ടായി. പോയ വര്‍ഷം മരം സ്കൂള്വാഹനത്തിനു മുകളിലേക്ക് വീണ് ദുരന്തമുണ്ടായ സാഹചര്യത്തിലാണ് പാവറട്ടി പഞ്ചായത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് പി ഡബ്ല്യു ഡി അധികൃതര്‍ മരം മുറിക്കെത്തിയത്. എന്നാല്‍ പഞ്ചായത്ത് ആവശ്യപെട്ടത് മരക്കൊമ്പ് മുറിച്ചുമാറ്റാനാണെന്നും മരം പൂര്‍ണ്ണമായും മുറിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുക്കാര് പറഞ്ഞു. കരാറുകാരന് തടിയുണ്ടെങ്കിലേ മരങ്ങള്‍ മുറിക്കാന്‍ തയ്യാറാവൂ എന്നതിനാലാണ് പി ഡബ്ല്യു ഡി യാതൊരു നിയന്ത്രണവുമില്ലാതെ റോഡരികിലെ മരങ്ങള്‍ മുറിച്ചു നീക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: