തൃശൂര്‍: പൂങ്കുന്നം പടിഞ്ഞാറെകോട്ട റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകട മരണങ്ങളിലും അപകടങ്ങളിലും അധികൃതര്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രസാദ് അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയായിരുന്നു കുത്തിയിരിപ്പ്. സംഭവത്തിനുത്തരവാദികളായ കോര്പ്പറേഷന് അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യയും കൗണ്‍സിലറുമായ എം.എസ്.സംപൂര്‍ണ, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷാജന് ദേവസ്വംപറമ്പില്‍, രഘുനാഥ് സി.മേനോന്, പ്രദീപ്കുമാര്‍, അനന്തകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, കെ.മഹേഷ്, പൂര്‍ണിമ സുരേഷ്, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: