കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കനത്ത സാമ്പത്തിക പ്രഹരങ്ങളേല്‍പ്പിച്ചു കൊണ്ട് പിണറായി സര്‍ക്കാരിന്റെ ഭരണം. ബജറ്റില്‍ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വഴിയൊരുക്കിയ ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ ഭൂമി ക്രയവിക്രയങ്ങളുടെ മുദ്രപത്രത്തിനും രജിസ്ട്രേഷനും വില വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ ശരിയാക്കി.
ഭൂമി രജിസ്ട്രേഷന്റെ നിരക്ക് വര്‍ധനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. ജനരോഷം ഉയരുമ്പോഴും വര്‍ധന പുനപരിശോധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ധനമന്ത്രി. നേരത്തെ ഭൂമിയുടെ ന്യായവില എത്ര ഉയര്‍ന്നാലും 1000 രൂപയുടെ മുദ്രപത്രം മതിയായിരുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള പണമിടപാടുകളും നടക്കാത്ത കുടുംബ സ്വത്ത് ഇഷ്ടദാനത്തിനും പതിനായിരങ്ങള്‍ വേണ്ടിവരും.
നിലവിലെ നിരക്ക് പ്രകാരം സാമ്പത്തികമായി പിന്നോക്കം നി്ല്ക്കുന്ന ദളിത് കുടുംബങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് മക്കള്‍ക്ക് കുടുംബസ്വത്ത് വീതം വെക്കണമെങ്കില്‍ വന്‍തുക കണ്ടെത്തേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഭൂമിയുടെ രജിസ്ട്രേഷന് നടത്താന്‍ വന്‍ തിരക്കാണ് സംസ്ഥാനത്തൊട്ടാകെ അനുഭവപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 321 ആധാരങ്ങളാണ് അവസാന ദിവസം രജിസ്റ്റര്‍ ചെയ്തത്. കുടുംബസ്വത്ത് വീതം വെക്കുമ്പോള്‍ ന്യായവിലയുടെ മൂന്ന് ശതമാനം വിലയുടെ മുദ്രപത്രവും ഒരു ശതമാനം രജിസ്ട്രേഷന് തുകയും ഇനി വേണ്ടിവരും.
അതേ സമയം ഭക്ഷണത്തില്‍ കൊഴുപ്പിന്റെ ഉപയോഗം കുറക്കാന്‍ കൊഴുപ്പ് നികുതിയുടെ പേരിലും കനത്ത പ്രഹരമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊഴുപ്പ് നികുതിയെന്ന് ഓമനപ്പേരിട്ട് ബ്രാന്‍ഡഡ് റസ്റ്റോറന്റുകളിലെ ഉല്‍പ്പന്നങ്ങളുടെ വിലവര്ധിപ്പിച്ചതുവഴി അവിടെ നല്കുന്ന കൊഴുപ്പില്ലാത്ത സാധാരണ ഭക്ഷണങ്ങള്‍ക്കു പോലും വില വര്‍ധിപ്പിക്കാനുള്ള സാഹചര്യമാണ് സര്ക്കാറൊരുക്കിയത്. ഇത്തരം റസ്റ്റോറന്റുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സസ്യാഹാരങ്ങള്‍ക്കും ഇപ്പോള്‍ വിലകൂടിയിരിക്കുകയാണ്. നികുതി വര്‍ധനയുടെ പേര് പറഞ്ഞ് വില വര്‍ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക വഴി വന്‍കിട ഹോട്ടലുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്. ഖജനാവില്‍ പണം നിറക്കാനുള്ള സര്‍ക്കാരിന്റെ നികുതി വര്‍ധന സഹായമല്ല, മറിച്ച് പാവങ്ങളുടെ നടുവൊടിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: