തൊടുപുഴ: നഗരത്തില്‍ ഹര്‍ത്താല്‍ പ്രകടനത്തിനിടെ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ജയകുമാറിന് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ഇന്നലെ രാവിലെ 10.30 യോടെ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപമാണ് സംഭവം. യുഡിഎഫിന്റെ യോഗം നടക്കുന്നതിനിടെ സമീപത്ത് കൂടി കടന്ന് പോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞു. വണ്ടി തടയരുതെന്ന് എസ്‌ഐയും ആവശ്യപ്പെട്ടു. പ്രവര്‍ത്തകരോട് പിന്നോട്ട് മാറാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഇവര്‍ എസ്‌ഐയ്‌ക്കെതിരെ തിരിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സിഐ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വട്ടംകൂടിയ പ്രവര്‍ത്തകര്‍ എസ്‌ഐയെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരത്തില്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.
















