കോന്നി: അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കോന്നി ആനത്താവളത്തില്‍ വന്‍ സന്ദര്‍ശക പ്രവാഹം.പ്രവര്ത്തിദിവസങ്ങളെ അപേക്ഷിച്ച് ശനി,ഞായര്‍ ദിവസങ്ങളില്‍ ഇവിടെ എത്തുന്നവരുടെ എണ്ണം പതിന്മടങ്ങാണ്.ഇതു മൂലം ഇക്കോടൂറിസം സെന്ററിലെ വരുമാനവും ഇരട്ടി കവിയുന്നു. ഈ മാസം പൊതുഅവധി ദിവസമായിരുന്ന ആറിന് ടിക്കറ്റ് പാസ്സ് ഇനത്തില്‍ 35085 രൂപയും ,ഏഴിന് 33990രൂപയുമാണ് ലഭിച്ചത്.വനവിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീ സ്റ്റാളില്‍ ഈ ദിവസങ്ങളില്‍ ലഭിച്ച വരുമാനം 26880,26095 എന്നക്രമത്തിലാണ്.കഴിഞ്ഞപതിനാറിന് ശനിയാഴ്ച 32815 രൂപ ലഭിച്ചപ്പോള്പതിനേഴ് ഞായറാഴ്ച അത് 51,820 ലേക്ക് വര്‍ദ്ധിച്ചു.വനശ്രീ സ്റ്റാളില്‍ ശനിയാഴ്ച 41,335രൂപ ലഭിച്ചപ്പോള്‍ ഞായറാഴ്ച 47,834 ലേക്ക് ഉയര്‍ന്നു.പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന നിള കാന്റീനില്‍ കഴിഞ്ഞ ശനിയാഴ്ച 1805 രൂപയും ഞായറാഴ്ച 6584 രൂപയും വരുമാനമുണ്ടായി.അവധി ദിവസങ്ങളില്‍ കുട്ടികളുമായാണ് ഏറെയും പേര് എത്തുന്നത്.ആനസവാരി,ആനമ്യൂസിയം,ആനപന്തി,വനശ്രീ സ്റ്റാള്‍,കുട്ടികളുടെ പാര്‍ക്ക് ,നിള ക്യാന്റീന് തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള വിഭവങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.പോയ ആഴ്ചയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ശരാശരി ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്നലെ മാത്രം ലഭിച്ചത്.രാവിലെ മുതല്‍ തിരക്കായിരുന്ന ഇക്കോടൂറിസം സെന്ററിലെ ശനിയാഴ്ചത്തെ മാത്രം വരുമാനം 40000 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: