പത്തനംതിട്ട: തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ബിഎംഎസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.അരവിന്ദന് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളില്‍ ബിഎംഎസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സിപ്പല്‍ പ്രസിഡന്റ് രാജു അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പി.എസ്.പ്രകാശ്, മുനി.സെക്രട്ടറി സാബു, സുകുമാരന്‍, പ്രദീപ് കെ.എന്‍., രാജേന്ദ്രന്, ഗോപന്, മന്മഥന്, സിന്ധു എന്നിവര്‍ സംസാരിച്ചു.
ഓമല്ലൂര്‍: ബിഎംഎസ് ഓമല്ലൂര്‍ പഞ്ചായത്ത് സ്ഥാപക ദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ശശി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ശിവരാമന് അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ഓമല്ലൂര്‍ പഞ്ചജായത്ത് സെക്രട്ടറി വിനോദ്കുമാര്‍, മേഖലാ പ്രസിഡന്റ് രാജന്‍പിള്ള, എം.എ.വിശ്വനാഥന്, സി.കെ. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
രണ്ടാം വാര്‍ഡ് മെമ്പര്‍ അഭിലാഷ്, മൂന്നാം വാര്‍ഡ് മെമ്പര്‍ ശാരദാകുമാരി, ഏഴാംവാര്‍ഡ് മെമ്പര്‍ ലക്ഷ്മി മനോജ്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷാജി കൊച്ചുതുണ്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
വള്ളിക്കോട്: ബിഎംഎസ് വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സ്ഥാപകദിനാചരണം മേഖലാ സെക്രട്ടറി എ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.സുരേന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ രവീന്ദ്രന്‍നായര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് രാജന്‍പിള്ള, എം.എ.വിശ്വനാഥന്, പ്രതാപചന്ദ്രന്, പി.പി.സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇലന്തൂര്‍: ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ഥാപകദിനാചരണം പന്തളം മേഖലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രമേശന്, വിദ്യാധിരാജന്‍, അനില്‍കുമാര്‍, പാപ്പി സ്കറിയ എന്നിവര്‍ സംസാരിച്ചു.
കലഞ്ഞൂര്‍: കലഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാസവിദ്യാപീഠത്തില്‍ നടന്ന സ്ഥാപനദിനാഘോഷം ഓമല്ലൂര്‍ മേഖലാ സെക്രട്ടറി എ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. ശ്രീകുമാര്‍, അഭിദേവ്, റജികുമാര്‍, ലേഖ, ബിജു.ജി. അമ്പിളി, സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ആര്.ശ്രീകുമാര്‍(പ്രസിഡന്റ്), ആര്.സുരേഷ്(സെക്രട്ടറി), ലേഖ( ഖജാന്‍ജി) എന്നിവരോടൊപ്പം എട്ട് ഭാരവാഹികളേയും നിശ്ചയിച്ചു.
കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനങ്ങളും വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും നടന്നു. വ്യാപാര ഭവനില്‍ നടന്ന പഞ്ചായത്ത് സമ്മേളനം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി.ആര്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷതവഹിച്ചു. അയ്യപ്പന്‍കുട്ടി, പ്രസാദ് ആനന്ദഭവന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സത്യന്, കെ.പ്രകാശ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുന്താര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മളനം മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്.ഗീതാകൃഷ്ണന്‍, പ്രഭാ രവീന്ദ്രന്, കര്‍ഷകമോര്‍ച്ച ജില്ലാ സമിതിയംഗം ഉത്തമന്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബാബു, സുഭാഷ്, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബിഎംഎസ് സ്ഥാപനദിനാചചരണം ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നന്ദകുമാര്‍ നിര്‍വ്വഹിച്ചു. ബിഎംഎസ് എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.വി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന്, കെ.വി.സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവല്ല: ബി.എം.എസ്. സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പ് നടത്തി.രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാര്യവാഹ് വിനു കണ്ണന്‍ചിറ ഉദ്ഘാടനം നടത്തി. ബി.എം.എസ് മുനിസിപ്പല്‍ പ്രസിഡന്റ് ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കിഴക്കുംമുറി, മേഖലാ ഖജാന്‍ജി രാജേഷ് തുകലശ്ശേരി, രാജു,ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എം.സി.മാത്യൂസ് മാത്യൂ കേള്‍വി പരിശോധനകള്‍ക്ക് നേതൃത്വം നല്കി.താലൂക്കിലെ വിവിധ ഇടങ്ങളില്‍ ബി.എം.എസ്. സ്ഥാപന ദിനാഘോഷങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: