കടുത്തുരുത്തി: കല്ലറ നിരൊഴുക്ക് കവലയില്‍ വീട്ടമ്മയുടെ താലിമാല പൊട്ടിച്ച കേസ്സിലെ മുന്നാം പ്രതി പിടിയിലായി. പരിയെന്ന് വിളിക്കുന്ന മുണ്ടശേരില്‍ ഷെമിര്‍റാവുത്തര്‍ (32) നെയാണ് കടുത്തുരുത്തി പോലിസ് ഇന്നലെ പിടികുടിയത്. കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ചാണ് പോലിസ് തിരച്ചില്‍ നടത്തിയത്. മണിമല ഷാപ്പുംപടിയില്‍ വച്ചാണ് സിഐ എം.കെ. ബിനുകുമാര്‍, എസ് ഐ
മോഹന്‍ദാസ്, വൈക്കം കാഞ്ഞിരപ്പളളി ഷാഡോ പോലിസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികുടിയത്. മുണ്ടക്കയം, എരുമേലി, മല്ലപ്പളളി, കോഴിക്കോട്, നിലമ്പുര്‍, എന്നിവിടങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍പ്രതിയാണ് ഷെമിര്‍. ആറ് പ്രതികളില്‍ അഞ്ചുപേരെ നേരത്തെ പിടികുടിയിരുന്നു. സുജ എന്ന സ്ത്രീയും കുടി പിടിയിലാകാനുണ്ട്.
















