ലോക സ്കൂള്‍ മീറ്റില്‍ വെങ്കലം നേടിയെത്തിയ അനന്തുവിനും പരിശീലകന് നെല്‍സണും ഗുരുവായൂരില്‍ നല്കിയ സ്വീകരണം
ഗുരുവായൂര്‍: തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ വെങ്കലം നേടിയെത്തിയ അനന്തുവിനെ സഹപാഠികളും, പൗരാവലിയും ചേര്‍ന്ന് വരവേറ്റു. ലോക സ്കൂള്‍ മീറ്റില്‍ 1.96 മീറ്റര്‍ ചാടി വെങ്കലം നേടിയെത്തിയ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി കെ.എസ്. അനന്തുവിനെ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്കൂളധികൃതര്‍ സ്വീകരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ.പി.കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ പൗരാവലിയും അനന്തുവിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ നഗര പ്രദക്ഷിണം നടത്തിയാണ് അനന്തുവിനെയും, പരിശീലകന് സി.എം.നെല്‍സണേയും സ്കൂളിലേക്ക് ആനയിച്ചത്. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന്റെ അശാന്തമായ അന്തരീക്ഷത്തിലാണ് അനന്തു മത്സരത്തില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ കിഴക്കേനടയില്‍ ഓട്ടോ ഡ്രൈവറായ മാണിക്കത്തുപടി സ്വദേശി കരുവേലില്‍ ശശിയുടെ മകനാണ് അനന്തു. അനന്തുവിന്റെ മികവ് കണ്ടറിഞ്ഞ് പി.സി.ചാക്കോ എം.പിയുടെ നേതൃത്വത്തില്‍ വീട് പണിത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: