കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ നിന്നും അനധികൃതമായി പിരിച്ച പണം സിപിഎം തിരിച്ച് നല്‍കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് പറഞ്ഞു. പനച്ചിക്കാട് പഞ്ചായത്തിലെ അഴിമതിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അഴിമതി ഭരണമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. പൊതുജനങ്ങളെ കബളിപ്പിക്കുന്ന സിപിഎം നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ കെ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, കെ.എന്‍. സജീവന്‍, സുമാ മുകുന്ദന്‍, ലിജി വിജയകുമാര്‍, പ്രസീദ സി രാജു, ജയശ്രീ എസ് രാധാകൃഷ്ണന്‍, കെ.സി. സന്തോഷ്, കെ.എസ്. ഗോപന്‍, സുരേഷ്, പ്രവീണ്‍ ദിവാകരന്‍, സുഗതന്‍, റിനു, വിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















