വെള്ളാംങ്ങല്ലൂര്‍: തുമ്പൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പട്ടേപ്പാടം ശാഖയില്‍ പണയം വെച്ച സ്വര്‍ണാഭരണം പലിശയടക്കം അടച്ചിട്ടും സ്വര്‍ണം കൊടുത്തില്ലെന്ന് പരാതി.
ഇതിനെത്തുടര്‍ന്ന് ഒരു സംഘം നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു. പട്ടേപ്പാടം വട്ടപ്പറമ്പില്‍ അനസ് അഞ്ചുപവന്‍ സ്വര്‍ണാഭരണമാണ് പണയം വെച്ചത്. ഇന്നലെ പലിശയുള്‍പ്പടെയുള്ള തുക അടച്ചെങ്കിലും ബാങ്ക് അധികൃതര്‍ അവ തിരിച്ചുകൊടുത്തില്ലെന്നായിരുന്നു ആരോപണം.
ഇയാളുടെ പേരില്‍ മറ്റൊരു സ്വര്ണാഭരണംകൂടി പണയം വെച്ചിട്ടുണ്ടെന്നും അതിന്റെ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തെങ്കില്‍ മാത്രമേ ഇവ വിട്ടുനല്‍കൂ എന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ഉപരോധത്തെത്തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി ചര്‍ച്ചനടത്തിയെങ്കിലും ബാങ്ക് അധികൃതര്‍ മുന്‍നിലപാടാണ് സ്വീകരിച്ചത്.
അനസ് തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ തുക കിട്ടിബോധിച്ചെന്ന് രേഖാമൂലം നല്കുവാന് ബാങ്ക് അധികൃതരോട് പറയുകയും അവര്‍ നല്‍കുകയും ചെയ്തു. എന്നിട്ടും ബാങ്ക് പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നും നിഷേധാത്മക മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: