പത്തനംതിട്ട : വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ അര്ദ്ധരാത്രയില് സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തു. പ്രമാടം ചരിവുകാലയില്‍ സജിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍.03. ഡബ്ളിയു 1480 ഓട്ടോറിക്ഷയാണ് പാറക്കല്ലുകള്‍ ഉപയോഗിച്ച് എറിഞ്ഞ് തകര്‍ത്ത്. വ്യാഴാഴ്ച്ച രാത്രി 12 ഓടെയാണ് സംഭവം. റോഡ് സൈഡിലുള്ള വീടിന്റെ മുറ്റത്താണ് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുന്നത്. വീടിന്റെ ജനാലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന സാധനസാമഗ്രികളും അക്രമികള്‍ നശിപ്പിച്ചു.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പത്തനംതിട്ട പൊലീസ് മേല്‍നടപടി സ്വീകരിച്ചു. എറിയാന്‍ ഉപയോഗിച്ചിരുന്ന പാറക്കല്ലുകള്‍ സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലില്‍ ഫിങ്കര്‍ പ്റിന്റ് ഉണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതേ തുടര്‍ന്ന് കല്ലുകള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
സംഭവത്തെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പൂങ്കാവില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങള്‍ പൂങ്കാവ് സ്റ്റാന്റിലെ ഓട്ടോറിക്ഷകള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: