മണികണ്ഠന്
തൃശൂര്‍: റസ്സല്‍ സില്‍വര്‍ സിംഡ്രോം എന്ന രോഗവസ്ഥ കാരണം ശാരീരിക വളര്‍ച്ച മന്ദീഭവിച്ച 10 വയസ്സു പ്രയാമുളള മണികണ്ഠന് ചികിത്സാസഹായം തേടുന്നു. പുത്തചിറ തോട്ടപ്പിളളി രാമചന്ദ്രന്‍നായരുടെ മകളായ ബീനയുടേയും എടത്തിരുത്തി പറപ്പുളളി പരമേശ്വരന് നായരുടെ മകന് മുരളിയുടെയും മകനായ മണികണ്ഠന് ഗ്രേത്ത് ഹോര്‍മോണ്‍ ചികിത്സ അനിവാര്യമായി വന്നിരിക്കുകയാണ്. തുടര്‍ച്ചയായി 8 വര്‍ഷത്തോളം ചികിത്സ വേണ്ടിവരും.
പുത്തന്‍ചിറ ഗവ യുപി സ്കൂളില്‍ 6ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്. മണികണ്ഠന്റെ പിതാവ് മുരളി കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. സമ്പാത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിമാസം 20000 രൂപയോളം ഗ്രോത്ത ഹോര്‍മോണ്‍ മരുന്നിന് മാത്രമായി ചിലവ് വരുന്നുണ്ട്. രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിന് കുടുംബനാഥന്റെ പണിയില്‍ നിന്നു കിട്ടുന്ന വരുമാനമല്ലാതെ മറ്റു വരുമാനങ്ങളെന്നുമില്ല. കുട്ടിക്ക് 18 വയസ്സുവരെ നടത്തേണ്ട ഈ ചികിത്സയ്ക്ക് വേണ്ടി പണം ചെലവാക്കാനുളള കഴിവില്ലാത്ത ഈ കുടുംബം. സുമനസ്സുകളുടെ സഹായം തേടുകയാണ്
ഈ കുടുംബത്തെ സഹായിക്കുവാന്‍ നാട്ടുകാര്‍ മണികണ്ഠന് ചികിത്സാ സഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.എസ് മനോജ് ചെയര്‍മാനും, പി.സൗദാമിനി ടീച്ചര്‍ കണ്‍വീനറും, പി.മുരളിധരന് ട്രഷററും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന് പോള്‍, ബ്ലോക്ക് അംഗം ടി.കെ. ഉണ്ണികൃഷ്ണന്, പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സോണി രക്ഷാധികാരികളുമാണ്. മണികണ്ഠന് ചികിത്സാ സഹായ സമിതി എന്ന പേരില്‍ പുത്തന്‍ചിറ എസ്ബിടി ശാഖയില്‍ ജോയിന്റെ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മണികണ്ഠന് ചികിത്സാ സഹായ സമിതി എസ്ബിടി. പുത്തന്‍ചിറ ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍;67358197311, ബ്രാഞ്ച് കോട്: 71124, ഐഎഫ്എസ്സി: എസ്ബിടിആര്‍0001124.
പ്രതികരിക്കാൻ ഇവിടെ എഴുതുക: