തിരുവല്ല: നഗരത്തില്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്കുചെയ്യണം,ചെയ്യരുത് എന്നറിയാന്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് യാത്രക്കാരെ കുഴക്കുന്നു.പലപ്പോഴും ട്രാഫിക് പോലീസ് പിഴചുമത്തുമ്പോഴാണ് പാര്‍ക്കിങ് പാടില്ലാത്ത മേഖലയാണെന്ന് യാത്രക്കാര്‍ അറിയുന്നത്. കെഎസ്ആര്‍ടിസി സമുച്ഛയത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇത് സംബന്ധിച്ച അറിയില്ല.ഇവിടുത്തെ നിരക്ക് കൂടിയ പാര്‍ക്കിങ് ചാര്‍ജ്ജും യാത്രക്കാരെ ഇവിടെ നിന്ന് അടറ്റുന്നു.നഗരത്തിന് പുറത്ത് നിന്ന് വരുന്ന യാത്രികരാണ് ഇതുമൂലം കുരുങ്ങുക.വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ അടക്കം ഉണ്ടെങ്കിലും ആനുപാദികമായ പാര്‍ക്കിങ് സൗകര്യം നഗരത്തില്‍ ഇല്ല.പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ഇത്തരം വാഹനങ്ങള്‍ നടപ്പാത കൈയ്യടക്കുന്നതോടെ വഴിയാത്രക്കാരനും ബുദ്ധിമുട്ടാകും.പാര്‍ക്കിങ് നിരോധന മേഖല അറിയാതെ റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പോലീസ് പീഡിപ്പിച്ചു പിഴയടപ്പിക്കുന്നതായി ആക്ഷേപമുണ്ട്.ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് തിരുവല്ലയില്‍ അടുത്ത നാളില്‍ ആരംഭിച്ച പോലീസിന്റെ പിഴ സ്റ്റിക്കര്‍ പതിഞ്ഞത് പലരുടെയും ശ്രദ്ധയില്‍ പെടുന്നത.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ടു നിന്നശേഷം വാഹനത്തില്‍ നിന്ന് മറ്റ് സഥലങ്ങളിലേക്കും വ്യാപാര സ്ഥാപനത്തിലേക്കും വാഹനവുമായി എത്തിയവര്‍ നീങ്ങി കഴിയുമ്പോഴാണ് പോലീസ് വാഹനത്തില്‍ പിഴ സ്റ്റിക്കര്‍ പതിപ്പിക്കുന്നതെന്നാണ് ഇരകളായവരുടെ പരിഭവം.ഇതു സംബന്ധിച്ച് ട്രാഫിക് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റവും സ്ഥിരം കാഴ്ചയാണ്. നഗരത്തില്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുതല്‍ വടക്കോട്ടുളള എംസി റോഡില്‍ ആര്‍ക്കും കാണാനാവുന്ന അനധികൃത കയ്യേറ്റങ്ങള്‍ കണ്ടില്ലന്ന് നടിക്കുന്ന അധികൃതര്‍ മുന്നറിയിപ്പില്ലാത്ത പാര്‍ക്കിംഗ് പ്രദേശം തിരിച്ചറിയാതെ വാഹനം നിര്‍ത്തി ആവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്ന സ്ത്രീകളേയും, മറ്റു യാത്രക്കാരെയും പിഴയടപ്പിച്ചു പീഡിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.നഗര ഹൃദയമായ എസിഎസ്എസ് ജംങ്ഷനില്‍ ട്രാഫിക് പോലീസ് നിലയുറപ്പിക്കുന്നതോടെ ഗതാഗത കുരുക്കും കൂടും.ഇവിടെയാണ് യാത്രക്കാരെ പിഴയടപ്പിക്കുന്നത്. വളവിലും,തിരക്കേറിയ സഥലങ്ങളിലും വാഹന പരിശോധന പാടില്ലഎന്നാണ് അഭ്യന്തര വകുപ്പു മുന്‍പ് ഉത്തരവ് നല്‍കീയിരുന്നത്. എന്നാല്‍ പരിശോധന പാടില്ല എന്നു പറഞ്ഞ സ്ഥലങ്ങളില്‍ തന്നെയാണ് വീണ്ടും പോലീസ് പ്രത്യക്ഷപ്പെടാറുളളത്. മൂന്ന് പ്രധാന റോഡുകള്‍ സംഗമിക്കുന്ന എം.സി.റോഡിലെ ദീപാ ജംഗഷനില്‍ കല്യാണ്‍ സില്‍ക്സിന്റെ മുന്നിലൂം,തിരുവല്ല-ചങ്ങനാശ്ശേരി അതിര്‍ത്തിയിലെ ളായിക്കാട് ഭാഗത്തെ കൊടും വളവിലും, മാന്നാര്‍ മാവേലിക്കര റൂട്ടിലെ തിരക്കുളള വഴികളിലും, മറ്റു പ്രധാന തിരക്കേറിയ കേന്ദ്രങ്ങളിലുമാണ് പരിശോധനകള്‍ . ട്രാഫിക് പരിഷ്കരണത്തിന് ജനങ്ങള്‍ സഹകരിക്കുമെങ്കിലും പോലീസിന്റെ നിതീകരണമില്ലാത്ത പെരുമാറ്റമാണ് നാട്ടുകാരില്‍ പ്രതിക്ഷേധത്തിനിടയാക്കുന്നത്.അടിയന്തിരമായി നഗരത്തില്‍ ഡിവൈഡറുകളും,ദിശാബോര്‍ഡുകളും,റിഫ്ളക്ടറുകളും,സീബ്രാലൈനുകളുും,നോപാര്‍ക്കിംഗ് സൂചനാബോര്‍ഡുകളും നഗരത്തില്‍ സ്ഥാപിക്കുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: