മല്ലപ്പള്ളി:ആനിക്കാട് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ തേലപ്പുഴക്കടവ് തൂക്കുപാലം അപകടത്തിലേക്ക്. അറ്റകുറ്റപ്പണികളില്ലാതെ ഇരുമ്പ് ഭാഗങ്ങള്‍ തുരുമ്പെടുത്ത് തീരുന്നതാണ് പ്രശ്നത്തിനു കാരണം.റവന്യൂവകുപ്പും ദുരന്തനിവാരണ സമിതിയുംചേര്‍ന്ന് മൂന്നുകോടിയോളം രൂപ ചെലവുചെയ്താണ് പാലം പണിതത്. 2012 ജൂണ്‍ 10ന് അന്നത്തെ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനംചെയ്തു. കെല്ലിനായിരുന്നു നിര്‍മാണ ചുമതല.ഉദ്ഘാടനവേദിയില്ത്തന്നെ പാലത്തിന്റെ അറ്റകുറ്റപ്പണി ചര്‍ച്ചയായി ജില്ലാ പഞ്ചായത്ത് ഉത്തരവാദിത്വം ഏല്ക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല.ഇരുപത് ആളുകളില്‍ കൂടുതല്‍ ഒന്നിച്ച് യാത്രചെയ്യരുതെന്ന് മുന്നറിയിപ്പുള്ള പാലത്തില്‍ ഇപ്പോള്‍ ഒരാള്‍ കയറിയാല്‍പോലും ശബ്ദംകേള്‍ക്കാം. കുറെയേറെ ഇരുമ്പ്പട്ടകള് ദ്രവിച്ചുപോയി. ചിലത് ആറ്റിലേക്കും വീണുപോയിട്ടുണ്ട്. ഉദ്ഘാടനത്തിനുമുമ്പ് പെയിന്റടിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന വിക്കറ്റ്ഗേറ്റിന്റെ പകുതി തുരുമ്പെടുത്ത് തകര്‍ന്നുവീണു. ബാക്കിനില്ക്കുന്ന ഭാഗം കൈയ്യില്‍ തട്ടിയാല്‍ മുറിഞ്ഞ് സെപ്റ്റിക്കാകുന്ന ഭീഷണിയുണ്ട്. ഇത് ഒഴിവാക്കാന്‍ പൈപ്പുകളുടെ അഗ്രത്തില്‍ പ്ലാസ്റ്റിക് കുപ്പി കയറ്റിവച്ചിരിക്കുകയാണ്.പുതിയ റോഡുകളുടെ അറ്റകുറ്റപ്പണികള്ക്കുകൂടി നിര്‍മാണ സമയത്ത് കരാറുകാരനെ ഉത്തരവാദിത്വം ഏല്പിക്കുന്നുണ്ട്. ഇതേതരത്തില്‍ തൂക്കുപാലത്തിന്റെ കാര്യത്തിലും കെല്ലിന് ചുമതല നല്കേണ്ടിയിരുന്നു.പ്രദേശത്തെ ജനപ്രതിനി
ധികള്‍ അടക്കമുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യ മുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: