പത്തിരിപ്പാല: ഇരുവൃക്കകളും തകരാറിലായ മണ്ണൂര്‍ നഗരിപ്പുറം നരിക്കോട്ടു പറമ്പില്‍ പ്രദീഷ്(36)ചികിത്സാ സഹായം തേടുന്നു. വൃക്കമാറ്റിവയ്ക്കലിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വൃക്ക നല്കാന് ഭാര്യ സന്ധ്യ തയ്യാറായെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും തുക കണ്ടെത്താനാവാതെ നട്ടോട്ടമോടുകയാണ് നിര്‍ധനകുടുംബം. അഞ്ച്ലക്ഷത്തിലധികം രൂപ ചിലവുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്തെ പണിതീരാത്ത വീട്ടില്ശാരീരിക അവശതയുള്ള അച്ഛന് വേലായുധന്, അമ്മ കമലം, ഭാര്യസന്ധ്യ, മക്കളായ അനന്തു(6),അമൃത(9) എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗ്ഗമായിരുന്നു പ്രദീഷ്. ഡയാലീസിസീലൂടെയാണ് ഇപ്പോള്‍ പ്രദീഷിന്റെ ജീവന് നിലനിര്‍ത്തുന്നത്. എത്രയുംപെട്ടന്നു തന്നെ ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്താന്‍ പറഞ്ഞിരിക്കുകയാണ്. ചികിത്സക്കായി സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം. ഇതിനായി എസ്ബിടി ബാങ്കില്‍ 67246146759 (ഐഎഫ്സി 000237) എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9605545389.
പ്രതികരിക്കാൻ ഇവിടെ എഴുതുക: