കോഴിക്കോട്: ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഫ്‌ളക്‌സുകളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഒഴിവാക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി ഇന്നലെ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ആഘോഷത്തില്‍ നിന്ന് പ്ലാസ്റ്റിക,് ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കാന്‍ തീരൂമാനിച്ചത്. പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കും. തൈവെക്കാം, തണലേകാം, താപമകറ്റാം എന്ന സന്ദേശമുയര്‍ത്തി പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് ബാലഗോകുലം മേഖലാ സഹകാര്യദര്‍ശി പ്രശോഭ്കുമാര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ മാതൃകയില്‍ മറ്റു സംഘടനകളും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എ.കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബാബുസാമി, കൗണ്‍സിലര്‍ എന്‍. പ്രശാന്ത്കുമാര്‍, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം സംയോജകന്‍ ഗുരുസ്വാമി, ജില്ലാ കാര്യദര്‍ശി പി. ജിജേഷ് എന്നിവര്‍ സംസാരിച്ചു. കെ. കെ. ശ്രീലാസ് സ്വാഗതവും, കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















