കരുവാരക്കുണ്ട് : ഇരുവൃക്കകളും തകരാറിലായ പ്രിയക്ക് വേണ്ടി നളന്ദ കോളേജ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ചികിത്സ ധനസഹായ തുക കൈമാറി. ആലിപ്പറമ്പ് പൂഴിക്കുന്നത്ത് പത്മനാഭന് നായരുടെ മകള്‍ പ്രിയക്കുളള ധനസഹായമാണ് നല്‍കിയത്. വിവാഹത്തിന് ഒരു മാസം മുമ്പ് കാലില്‍ വന്ന നീരിനുളള ചികിത്സക്കായിട്ടാണ് ആദ്യമായി പ്രിയ ഡോക്ടറെ കാണുന്നത്. അപ്പോഴാണ് രണ്ട് വ്യക്കകളും പ്രവര്‍ത്തനരഹിതമായ വിവരമരിയുന്നത്. ഇനി ഏക പ്രതീക്ഷ വൃക്ക മാറ്റിവെക്കലാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ സെന്ററില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കു വേണ്ടി കാത്തു നില്‍ക്കുകയാണ് പ്രിയ. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ തുക ചികിത്സ ഫണ്ട് കണ്‍വീനര്‍ ഹനീഫക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ എ.പ്രഭാകരന്, കെ.ദേവദാസ്, കെ.കെ റിയാസ്, യു സുമിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: