കുറ്റിപ്പുറം: കോളറ പടര്‍ന്ന് പിടിച്ചിട്ടും യാതൊരു പ്രതിരോധ നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നാളെ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. കോളറ ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തിട്ടും ആരോഗ്യവകുപ്പ് നിസംഗത തുടരുകയാണ്. കൃത്യമായ ഇടവേളകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കില്ലായിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥയാണ് സ്ഥിതി ഇത്രയും വഷളാകാന്‍ കാരണം. പ്രശ്നം ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ 10ന് നടക്കുന്ന ഉപരോധ സമരത്തില്‍ മണ്ഡലം-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: