മഞ്ചേരി: ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന നോട്ടുകളില്‍നിന്ന് 1000 രൂപയുടെ ആറു കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. മഞ്ചേരി എസ്ബിടിയില്‍ അടക്കാന്‍ കൊണ്ടുവന്ന പണത്തിനിടയിലാണു കള്ളനോട്ടുകള്‍ ഉണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പണം അടയ്ക്കാന്‍ വന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 4,5800 രൂപയാണ് അടയ്ക്കാന്‍ കൊണ്ടുവന്നത്. ഇതില്‍ ആയിരത്തിന്റെ 298 നോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് ആറു കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. കോഴിത്തീറ്റ വില്‍പ്പനയുടെ കലക്ഷന്‍ ഏജന്റുമാരായ വണ്ടൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: