Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവ. പ്ലീഡര്‍ യുവതിയെ അപമാനിച്ച സംഭവം; വനിത സിഐ അന്വേഷിക്കുമെന്ന് ഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:38 pm IST
inErnakulam

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്ന് പിടിച്ച കേസ് വനിത സിഐ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ പരാതി ആലുവ റൂറലിലെ സിഐ രാധാമണിയാണ് അന്വേഷിക്കുക. ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആലുവ റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജനും അന്വേഷിക്കുമെന്നും ഡിജിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് മനഃപൂര്‍വം കേസെടുത്തിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് വനിത സിഐ അന്വേഷിക്കും. മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന അഭിഭാഷകരുടെ പരാതിയും ഉണ്ണിരാജ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച കൊച്ചിയിലെത്തിയ ഡിജിപിയെ മുതിര്‍ന്ന അഭിഭാഷന്‍ എം.കെ. ദാമോദരന്റെ നേതൃത്വത്തില്‍ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

യുവതിയെ കടന്ന്പിടിച്ച കേസില്‍ ധനേഷിനെ പോലീസ് മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോള്‍ പരാതിയില്‍ കേസെടുത്തതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. റേഞ്ച് ഐജി എസ്. ശ്രീജിത്തും ചര്‍ച്ചയില്‍ പങ്കെടുത്തു.

എറണാകുളം കോണ്‍വെന്റ് ജംഗ്ഷനില്‍ ഞാറയ്‌ക്കല്‍ സ്വദേശിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ സെന്‍ട്രല്‍ പോലീസ് 14ന് അറസ്റ്റ് ചെയ്തത്. 14ന് രാത്രി ഏഴോടെ കോണ്‍വെന്റ് ജംഗ്ഷനു സമീപമുള്ള ഉണ്ണിയാട്ട് ലെയ്‌നില്‍ ധനേഷ് യുവതിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. യുവതി ഒച്ചവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ധനേഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഐപിസി 354 പ്രകാരം ധനേഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുവതി നല്‍കിയ രഹസ്യമൊഴിയും വാര്‍ത്തയായതില്‍ ഒരുവിഭാഗം അഭിഭാഷകര്‍ പ്രകോപിതരായിരുന്നു. ഇവര്‍ ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയ റൂമില്‍ വച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മീഡിയ റൂമില്‍ ഇവരെ തടഞ്ഞുവയ്‌ക്കുകയും അസഭ്യം പറയുകയും മുറിയില്‍ നിന്ന് തള്ളിപുറത്താക്കുകയും ചെയ്തു. ചോദ്യംചെയ്ത അഭിഭാഷകന്‍ കൂടിയായ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ചവിട്ടിയിട്ടു. തുടര്‍ന്ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ അസഭ്യവര്‍ഷത്തോടെ ആക്രമിക്കുകയായിരുന്നു. പോലീസിനെതിരെയും മുദ്രാവാക്യമുയര്‍ത്തിയ സംഘം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായി ബുധനാഴ്ചയും ഹൈക്കോടതി മീഡിയ റൂമില്‍ വച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. തുടര്‍ന്ന് റൂം പൂട്ടി ഇവരെ പുറത്താക്കി. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിക്ക് സമീപം കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിച്ചതിനെയും അഭിഭാഷകര്‍ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക, സ്വതന്ത്രവും നിര്‍ഭയവുമായി ഹൈക്കോടതില്‍ റിപ്പോര്‍ട്ടിങ്ങിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.