മെല്‍ബണ്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് മെല്‍ബണില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ആഗസ്റ്റ് 27ന് വൈകീട്ട് നാലിന് കൃഷ്ണ രാധാ വേഷമണിഞ്ഞ അമ്പാടി കണ്ണന്മാര് നയിക്കുന്ന ശോഭായാത്ര മെല്‍ബണിലെ ക്യാരം ഡൗണ്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
ബാലഗോകുലവും, കേരള ഹിന്ദു സോസൈറ്റി മെല്‍ബണും സംയുക്തമായി നടത്തുന്ന ശോഭായാത്രയുടെ വിജയത്തിനായി ആഘോഷ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: