Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആരോഗ്യവകുപ്പ് ജീവനക്കാരുടെ തമ്മിലടി; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:03 am IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഡിഎംഒ മുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇസ്‌പെക്ടര്‍മാര്‍ വരെ ഞങ്ങളാണ് വലുതെന്ന ഭാവം തുടര്‍ന്നതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം. ജില്ലയില്‍ ഡിഫ്തീരിയ, കോളറ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പെരുകുകയാണ്. ആരോഗ്യവകുപ്പ് കൃത്യമായ സമയങ്ങളില്‍ ഇടപെടാത്തതാണ് വീണ്ടും രോഗങ്ങള്‍ തലപൊക്കാന്‍ കാരണം. ഡോക്ടര്‍മാരുടെ സംഘടനയും ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ നഷ്ടം സംഭവിച്ചത് സാധാരണ ജനങ്ങള്‍ക്കാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാവാതെ ജനങ്ങള്‍ വലയുകയാണ്. ഡോക്ടര്‍മാരുടെ സംഘടനയുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഒരു ഡോക്ടറുടെ കടമ മറന്നുകൊണ്ട് ചിലര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ ശ്രദ്ധിക്കാതായപ്പോള്‍ ജില്ലയുടെ ആരോഗ്യസ്ഥിതി വഷളായി. ഡിഎംഒ ഡോക്ടര്‍മാരുടെ സംഘടനയുടെ വാക്താവായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും നിലവിലുണ്ട്.

മെഡിക്കല്‍ ബിരുദമില്ലാത്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് ഡോക്ടര്‍മാര്‍ അയിത്തം കല്‍പിക്കുകയാണ്. ജില്ല അവലോകന യോഗത്തില്‍ പോലും ഇത് പ്രകടമാണ്. ഒരു പ്രഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതും അവിടേക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള രോഗികളെ കൊണ്ടുവരുന്നതും തുടങ്ങി ക്യാമ്പിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്നവരാണ് ഹെല്‍ത്ത് ഇന്‍സ്‌പെടക്ടര്‍മാര്‍. എന്നാല്‍ ഇവര്‍ക്ക് മെഡിക്കല്‍ ബിരുദമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ സഹകരിക്കാതെ മാറി നില്‍ക്കുകയാണ്. ആളുകളെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കാനും എന്തിനാണ് മെഡിക്കല്‍ ബിരുദമെന്ന് ചോദിച്ചാല്‍ അതിന് മാത്രം മറുപടിയില്ല.

ഡിഎംഒയാണ് ഇതില്‍ ഇടപെട്ട് എല്ലാവരെയും ഏകോപിപിച്ച് കൊണ്ടുപോകേണ്ടത്. എന്നാല്‍ അതിന് അദ്ദേഹം മുതിരുന്നില്ല. ഡിഎംഒയുടെ പിടിപ്പുകേടാണ് ജില്ലയിലെ ആരോഗ്യരംഗം ഇത്രയും താറുമാറാകാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്യുന്നതോടെ ജോലി കഴിഞ്ഞുയെന്നാണ് ഡിഎംഒയുട ധാരണ. സ്വകാര്യ പ്രാക്ടീസ് അടക്കമുള്ള കാര്യങ്ങള്‍ ഡിഎംഒ ചെയ്യുന്നതായി മുമ്പ് വാര്‍ത്ത വന്നിരുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആരോഗ്യവകുപ്പാണ് ഈ അനാസ്ഥ തുടരുന്നത്. ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും പത്തോളം പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഡിഎംഒ ഒഴിഞ്ഞുമാറുകയാണ്. കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കോളറ ഭയാനകമാകും വിധം പടര്‍ന്നു കഴിഞ്ഞു. പക്ഷേ പ്രതിരോധ നടപടികളൊന്നും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് കരുവാരക്കുണ്ട് മേഖലയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചെങ്കിലും ഇതുവരെ അത് നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവര്‍ തന്നെ ജനങ്ങളെ ദ്രോഹിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ ജനസംഖ്യക്ക് വലിയ കുറവ് സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.