കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തില്‍ ദിവസങ്ങളായി കുടിവെളളമില്ല .ജീവനക്കാന്‍ ദുരിതത്തില്‍. ഒരാഴ്ചയിലധികമായി ജലവിതരണം തകരാറിലായിട്ട്. ഇതു കാരണം കുടിവെളളവും പ്രാഥമിക ആവശ്യങ്ങള്‍ക്കും ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. കാര്യാലയത്തിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാത്തതിനാല്‍ ഓഫീസിലെത്തുന്നവര്‍ മൂക്കുപൊത്തി അകത്ത് പ്രവേശിക്കേണ്ട സ്ഥിതിയാണ്. ഓഫീസിലെ താല്‍ക്കാലികകാരനായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ പുറമേനിന്നും അത്യാവശ്യത്തിന് വെളളമെത്തിച്ചാണ് ജീവനക്കാര്‍ ഭക്ഷണപാത്രങ്ങള്‍ കഴുകുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഓഫീസിലെ ജലവിതരണ പൈപ്പുകള്‍ എലികള്‍ നശിപ്പിച്ചതാണ് വെളളം വിതരണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ എലി നശിപ്പിച്ച പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണമോയെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. സിപിഎം ഭരണം നടത്തുന്ന നഗരസഭയില്‍ കാര്യാലയത്തിലെ പ്രാഥമിക ആവശ്യങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെടാനോ ഇക്കാര്യം പുറംലോകത്തെത്തിക്കാനോ പാര്‍ട്ടി അനുകൂല യൂനിയനില്‍പ്പെട്ടവരായ ഭൂരിപക്ഷം ജീവനക്കാരും ഭയം കാരണം തയ്യാറാവാത്ത സ്ഥിതിയാണ്.
















