കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വിവിധ ക്ഷേമപെന്‍ഷന്‍കാരെ കബളിപ്പിക്കുന്ന രീതിയില്‍ പ്രദേശത്തെ സിപിഎം നേതൃത്വം ജനങ്ങള്‍ക്ക് കത്തയക്കുകയും അതിലൂടെ പാര്‍ട്ടി നേതൃത്വത്തിലേക്ക് 50രൂപ ഈടാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പനച്ചിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് രാവിലെ 10ന് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യും. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന പനച്ചിക്കാട് പ്രദേശത്തെ ഇടതുപക്ഷ നേതൃത്വം പൊതുജനങ്ങളുടെ മുന്‍പില്‍ പരസ്യമായി മാപ്പുപറയണം. ഇത്തരം നടപടികള്‍ക്കെതിരെ പഞ്ചായത്തിലെ ഇടതുപക്ഷ മെമ്പര്‍മാരും ഒത്താശചെയ്യുകയാണെന്നും ബിജെപി പനച്ചിക്കാട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
















