മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയ മലമ്പുഴ സീമെറ്റ് കോളേജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാര്‍ത്ഥികള്‍
തൃശൂര്‍: നിലവാരത്തകര്‍ച്ചയുടെ വേദിയായിരുന്നു ആരോഗ്യ സര്‍വ്വകലാശാല കലോത്സത്തിലെ മാര്‍ഗംകളിയുടേത്.കാണികളെയും വിധികര്‍ത്താക്കളെയും മത്സരം ഏറെ നിരാശപ്പെടുത്തി. വേഷഭൂഷകളില്‍ആവശ്യത്തിലധികം ശ്രദ്ധിച്ചവര്‍ കലയില്‍ ശ്രദ്ധപതിപ്പിക്കാത്തതില്‍ വിധികര്‍ത്താക്കള്‍ പരസ്യമായി തന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചു. സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ഇതിലും നിലവാരം പുലര്‍ത്താറുണ്ടെന്ന് അവര്‍ പറഞ്ഞു. പദങ്ങളും, സാഹിത്യവും ചുവടുകളും തെറ്റി. എന്നാല്‍ കൊന്തയും വെന്തിങ്ങയും എല്ലാ സംഘവും മറക്കാതെ ധരിച്ചു. മോശമായ വസ്ത്രധാരണത്തെക്കുറിച്ചും വിധികര്‍ത്താക്കള്‍ പരാമര്‍ശിച്ചു.മാന്ന്യമല്ലാത്ത വസ്ത്ര ധാരണം പാരമ്പര്യത്തെ മുറുകെ പിടിക്കലല്ലെന്നും ഇത് അടിയന്തിരമായി അവസാനിപ്പിക്കണമെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: