പെരിന്തല്‍മണ്ണ: ബൈക്ക് യാത്രികനെ ആക്രമിച്ച് 26 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. ഹൈവേകള്‍ കേന്ദ്രീകരിച്ച് പണവും സ്വര്‍ണ്ണവും കൊണ്ടുപോകുന്ന സംഘങ്ങളെ പിന്തുടര്ന്ന് ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയായായ മുഹമ്മദ് റഫീഖ് (30) ആണ് പിടിയിലായത്. ഈ കേസിലെ മറ്റുപ്രതികളായ മേക്കാക്കുന്നന് മൊയ്തീന്‍കുട്ടി, ഇരിട്ടി സ്വദേശികളായ ചോരന് വീട്ടില്‍ സുരേഷ് ബാബു, കണ്ണോത്ത് വീട്ടില്‍ സജിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുന്നുമ്മല്‍ മുഹമ്മദ് റഫീഖിന്റെ പേരില്‍ പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ ശ്രമത്തിനുള്ള കേസുകളുമുണ്ട്. കൂടാതെ അട്ടപ്പാടിയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതായി കഞ്ചാവെത്തിച്ചതിന് മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും കഞ്ചാവു കേസുകളും നിലവിലുണ്ട്. പെരിന്തല്‍മണ്ണ സിഐ എ.എം.സിദ്ദീഖ്, എസ് ഐ ജോബി തോമസ്, എസ്ഐ വിഷ്ണു, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എഎസ്ഐ മോഹന്‍ദാസ്, നരേന്ദ്രന്, രത്നാകരന്, മോഹനകൃഷ്ണന്, സി.പി.മുരളി, കൃഷ്ണകുമാര്‍, ഷബീര്‍, ദിനേശന് എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: