പെരിന്തല്‍മണ്ണ: അനുദിനം രൂക്ഷമാകുന്ന ഗതാഗതക്കുരുക്കില്‍ പെരിന്തല്‍മണ്ണ നഗരത്തിലെത്തുന്ന ആംബുലന്‍സുകളും കുടുങ്ങുന്നത് പതിവാകുന്നു.
മാനത്തുമംഗലം ബൈപ്പാസിലും ഊട്ടി റോഡിലും ഒരുപോലെ കുരുക്കായത് യാത്രക്കാരെ വലക്കുന്നു. നഗരത്തിലെ രണ്ട് പ്രധാന സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചേരാനുള്ള വഴിയാണ് ഇത്. പാലക്കാട് റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ജില്ലാ ആശുപത്രിക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ ഊട്ടി റോഡിലെ മൗലാന ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നത് കാരണം ഇവിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും കാല്‍നട യാത്രപോലും ദുസഹമാകുന്നു. മൗലാന ജംഗ്ഷനില്‍ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികള്‍ അലംഭാവം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: