മലയിന്‍കീഴ്: സംസ്ഥാനത്ത് ബിജെപിയുടെ അഭൂതപൂര്‍വമായ മുന്നേറ്റം ഇരുമുന്നണികളെയും അസംതൃപ്തരാക്കുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബിജെപി അന്തിയൂര്‍ക്കോണം മേഖലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗവും പഠനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അന്ത്യംകുറിക്കുവാനാണ് ജനം ഇടതുപക്ഷത്തെ പരീക്ഷിച്ചത്. എന്നാല്‍ ജനങ്ങള്‍ ഇന്ന്
ബിജെപി അന്തിയൂര്‍ക്കോണം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം
ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
പശ്ചാത്തപിക്കുകയാണ്. അക്രമവും അരാജകത്വവുമാണ് ഇന്ന് സംസ്ഥാനം നേരിടുന്ന വെല്ലുവിളി. മുഖ്യമന്ത്രി പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് കൂപ്പുകുത്തിയതായും അദ്ദേഹം പറഞ്ഞു. ദളിതര്‍ക്കും പിന്നാക്കകാര്‍ക്കും ഇവിടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇടത് ഭരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത ആളുകള്‍ അനുഭവിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുപ്പതിടങ്ങളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ടു നേടി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തി. ഇത് ചരിത്രപരമായ മുന്നേറ്റമാണെന്നും രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
അന്തിയൂര്‍ക്കോണം ബൈജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം സെക്രട്ടറി രാജശേഖരന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൃഷ്ണപുരം ജയന് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: