ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്രവികസന പദ്ധതി അട്ടിമറിക്കപ്പെട്ടതോടെ മിനിസിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം പാതിവഴിയില്‍. 1998-99 കാലയളവില്‍ ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതിപ്രകാരം മിനിസിവില്‍ സ്റ്റേഷനൊപ്പം ഫിഷ് മാര്‍ക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയാണ് വിഭാവനം ചെയ്തിരുന്നത്. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ച്ചയായ നാലുവര്‍ഷങ്ങളില്‍ പദ്ധതിക്കായി പത്തുലക്ഷം രൂപവീതം ഉള്‍പ്പെടുത്തിയതുമാണ്. പദ്ധതിക്കായി സ്ഥലമെടുപ്പിന് സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു. സ്ഥലമെടുപ്പിനെതിരെ സ്ഥലമുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഉത്തരവിന്‍ പ്രകാരം ലാന്റ് അക്വിസേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ധനസഹായത്തില്‍ ഏറ്റെടുത്ത ഭൂമി മണ്ണടിച്ച് ഉയര്‍ത്തുകയും ചെയ്തിരുന്നു.
2005-2010ല്‍ സംസ്ഥാന ധനകാര്യമന്ത്രിയുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മുന്നോട്ട് പോയെങ്കിലും തുടര്‍ഭരണസമിതികള്‍ കാട്ടിയ അലംഭാവമാണ് പദ്ധതിയെ ഇല്ലാതാക്കിയത്. ഭാവനാപൂര്‍ണ്ണവും നാടിന്റെ വളര്‍ച്ചയ്‌ക്ക് ഉതകുന്നതുമായ ഈ പദ്ധതിയെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വിജയാനന്ദ് അഭിനന്ദിച്ചിരുന്നു. നടപ്പിാകാത്ത പദ്ധതി പുനരാവിഷ്‌ക്കരണം എന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പദ്ധതിക്കായി ആവശ്യമുള്ള തുക കണ്ടെത്താന്‍ എംഎല്‍എ, എംപി എന്നിവരുടെ ശ്രമം ഉണ്ടായിട്ടില്ല. മാടപ്പള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍ എനനിവയെല്ലാം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഒഴിഞ്ഞുകൊടുക്കുവാന്‍ ഉടമകള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ബാവനാപൂര്‍ണ്ണമായ പദ്ധതിയെ അട്ടിമറിച്ച ജനപ്രതിനിധികള്‍ ജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചന അവസാനിപ്പിച്ച് പദ്ധതി പൂര്‍ത്തീകരണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
















