തിരുവല്ല: ധര്‍മ്മ നിഷ്ഠമായ ജീവിതം എങ്ങനെയാകണമെന്ന് മനസിലാക്കന്‍ രാമായണ പാരായണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ബാലഗോകുലം മേഖല ട്രഷറാര്‍ ശശികുമാര്‍.ശ്രീരാമചന്ദ്രന്റെ ജീവിതഭാഗങ്ങളിലൂടെ കടന്ന് പോകുന്ന വ്യക്തികള്‍ക്ക് പരമമായ മോക്ഷമാര്‍ഗ്ഗത്തിലേക്ക് എത്താം.ധര്‍മ്മ ബോധമുള്ള ഒരു തലമുറയെ പടുത്തുയര്‍ത്താന്‍ ശ്രീരാമ ചന്ദ്രന്റെ കഥാഭാഗങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം ശ്രീശങ്കര വിദ്യാപീഠത്തില്‍ നടന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടന സഭയില്‍ പറഞ്ഞു.വിദ്യാനികേതന്റെ വിദ്യാഭ്യാസ പദ്ധതി ഭാരത സംസ്കാരം പുതുതലമുറയിലെത്തിക്കാന്‍ പര്യാപ്തമാണ്.മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം മാതൃകകള്‍ പിന്തുടരണം.അത്തരം ഒരു തലമുറയെയാണ് ഇനി രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ പ്രധാന അദ്ധ്യാപിക ലളിതമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ സെക്രട്ടറി കെ.ഇ. ശങ്കരന് ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: