നെന്മാറ: കേരള ബേര്‍ഡ് അറ്റ്ലസ് നിര്‍മാണത്തിന്റെ ഭാഗമായി പക്ഷികളെ തരംതിരിച്ചും ആവാസസ്ഥലങ്ങള്‍, പ്രജനനകേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സര്‍വേ ആരംഭിച്ചു. പക്ഷിനിരീക്ഷകരും പക്ഷി ഗവേഷകരും പ്രകൃതി പരിസ്ഥിതി സന്നദ്ധപ്രവര്‍ത്തകരും മണ്ണുത്തി ഫോറസ്ട്രി കോളജ് വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന സംഘം ആനക്കട്ടി സലിം അലി പഠനഗവേഷണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പക്ഷിസര്‍വേ നടത്തുന്നത്.
രണ്ടുഘട്ടമായി നടത്തുന്ന സര്‍വേയില്‍ വര്‍ഷക്കാല ഒന്നാംഘട്ടം സെപ്റ്റംബര്‍ 13 വരെയും ജനുവരിമുതല്‍ മാര്‍ച്ച് വരെ വേനല്‍ക്കാല രണ്ടാംഘട്ടവുമായാണ് വനമേഖല ഒഴിവാക്കി സര്‍വേ നടത്തുന്നത്.
ജില്ലയിലെ വനേതരമേഖലയെ പന്ത്രണ്ടു ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകളെയും വിഭജിച്ച് 210 സബ് സെല്ലുകളായി തിരിച്ച് ഗൂഗിള്‍ മാപ്പ്, ലോക്കസ് മാപ്പ്, ജിപിഎസ് എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക സാങ്കേതിക സംവിധാനങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലൈറ്റ്, കമ്പ്യൂട്ടര്‍ സ്പ്രെഡ് ഷീറ്റ്, കെഎംഎല്‍ ഫയല്‍ എന്നിവയുടെ സഹായത്തോടെയാണ് സര്‍വേ.
ഓരോ സെല്ലുകളിലും നേരിട്ടെത്തി നിശ്ചിത ഇടവേളകളില്‍ ഓണ്‍ലൈനായി രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാണ് ഡാറ്റാ സമാഹാരം നടത്തുന്നത്. പ്രാരംഭ പരിശീലന സര്‍വേ ഏപ്രില്‍മാസത്തില്‍ ജില്ലയില്‍ നടത്തിയിരുന്നു.
സര്‍വേയ്ക്ക് ഇംഗ്ലീഷിലുള്ള പക്ഷിഗ്രന്ഥ കര്‍ത്താക്കളായ ആര്.വേണുഗോപാല്‍, ജെ.പ്രവീണ്‍ എന്നിവരും അഡ്വ. എല്‍.നമശിവായം, പക്ഷി നിരീക്ഷകരായ ഡോ. പ്രമോദ്, ആര്യ വിനോദ്, സുലൈമാന്‍, കരിമ്പാറ, ദിനേശ്, കൃഷ്ണമൂര്‍ത്തി, ഗോപാല്‍ പ്രസാദ്, വിനോദ് വേണുഗോപാല്‍, സേതുമാധവന്, ആനക്കട്ടി സലിം അലി ഗവേഷണ വിദഗ്ധര്‍, മണ്ണുത്തി ഫോറസ്ട്രി കോളജിലെ ഗവേഷകരും വിദ്യാര്‍ഥികളും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, യംഗ് ബേര്‍ഡ്സ് പാലക്കാട് തുടങ്ങിയ സന്നദ്ധസംഘങ്ങളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് സര്‍വേ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: